Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Awareness

Kannur

ആ​രോ​ഗ്യ​ജാ​ഗ്ര​ത: ഗൃ​ഹ​സ​ന്ദ​ർ​ശ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി

ആ​ല​ക്കോ​ട്: മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​ന കാ​മ്പ​യി​ന് തു​ട​ക്ക​ം. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റേ​യും തേ​ർ​ത്ത​ല്ലി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ജാ​ഗ്ര​ത കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. കൊ​തു​കു​ജ​ന്യ - ജ​ന്തു​ജ​ന്യ - ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ല​ഘു​ലേ​ഖ​യും വി​ത​ര​ണം ചെ​യ്യും.

തോ​ട്ട​ങ്ങ​ളി​ലും, വീ​ട്ടു പ​രി​സ​ര​ങ്ങ​ളി​ലും കൊ​തു​കു വ​ള​രു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക, വ്യ​ക്തി - പ​രി​സ​ര -കു​ടി​വെ​ള്ള ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ലൂ​ന്നി​യാ​ണ് ബോ​ധ​വ​ത്ക​ര​ണം. അ​ര​ങ്ങ​ത്ത് സം​ഘ​ടി പ്പി​ച്ച കാ​മ്പ​യി​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​രാ​യ വ​ത്സ​മ്മ വാ​ണി​ശേ​രി, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ജി മാ​ത്യു, എം.​സി. വ​ർ​ക്കി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ.​വി. സി​മി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, വി.​ടി.​ശ്രീ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up